ജക്കാർത്ത: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിലുണ്ടായ സുനാമിത്തിരകളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആറരയടിയോളം ഉയരത്തിലുള്ള തീരകളില്പ്പെട്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
