കൊട്ടാരക്കര : 60 കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. അവണൂർ പത്തടി പുഷ്പ വിലാസത്തിൽ സുരേഷ് (50) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീയെ ലൈംഗികമായി ഉപദ്രവവിക്കാൻ ശ്രമിക്കുകയുമായിരുന്നു. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐ ദീപു, എസ്.ഐ ജോൺസൻ, സി.പി.ഒ സലീൽ, സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
