പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും ഒരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മധുരം പുഴ ചാല് വൃത്തിയാക്കാന്‍ പദ്ധതി നടപ്പാക്കും. പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും വാങ്ങാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂതക്കുഴി പാറമടയിലെ കാഴ്ചകള്‍ ആസ്വദിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. തോടുകളും നദിയും അതിര്‍ത്തി തീര്‍ക്കുന്ന കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു സംസാരിക്കുന്നു:
