തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശിന് മുകളില്‍ നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായി.
മണ്‍സൂണ്‍ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത രണ്ട്- മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങാനാണ് സാധ്യത. കൂടാതെ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദപാത്തിയും നിലനില്ക്കുന്നു. ഇതിന്റെയൊക്കെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.