കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി ആസം സ്വദേശി കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായി. ആസം സ്വദേശി അബൂ ചാതിക്ക് ഒവാഹിദ് ആണ് 6 ഗ്രാം ഹെറോയിനുമായി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾ കുറേ ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രവന്റ്റീവ് ഓഫീസർമാരായ നിയാസ് കെ. എ, ജയ് മാത്യൂസ്, സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായഎൽദോ കെ സി,സുനിൽ പി എസ്, അനൂപ് ടി കെ എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
