കൊട്ടാരക്കര: വിദ്യാർഥികളുടെ കണ്ണ്, ദന്ത, ശ്രവണ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കുന്ന കൊട്ടാരക്കര റോട്ടറി ക്ലബ്ബിന്റെ അമൃതം പദ്ധതിക്കു തുടക്കമായി. കൊട്ടാരക്കര ഗവ.ഠൗൺ യു.പി.സ്കൂളിൽ നഗരസഭാധ്യക്ഷൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എസ്.ഗോപകുമാറിന്റെ അധ്യക്ഷതയിൽ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.അനിൽ കുമാർ അമ്പലക്കര പദ്ധതി വിശദീകരിച്ചു. റോട്ടറിയും സ്കൂളും എന്ന വിഷയത്തിൽ സെക്രട്ടറി സി.ആർ.ശിവകുമാർ സംസാരിച്ചു. നഗരസഭ ഉപാധ്യക്ഷ അനിത ഗോപകുമാർ, കൗൺസിലർമാരായ ഉണ്ണികൃഷ്ണ മേനോൻ, വനജ രാജീവ്, റോട്ടറി അസി.ഗവർണർ രവികൃഷ്ണ, പ്രഥമാധ്യാപിക അനില, പി.ടി.എ. പ്രസിഡന്റ് അനീഷ്, സജി ചേരൂർ, റെനി കെ.വർഗീസ് എന്നിവർ സംസാരിച്ചു.
