അബുദാബി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ എട്ടിന് രാവിലെ 7.59 മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) വ്യക്തമാക്കി.
ഷാര്‍ജ മുന്‍സിപ്പാലിറ്റിയുടെ അറിയിപ്പ് പ്രകാരം ജൂലൈ 9 ശനിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.പക്ഷെ ഏഴു ദിവസവും പെയ്ഡ് പാര്‍ക്കിങ് ഉള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഈ സോണുകള്‍ നീലയും മഞ്ഞയും നിറങ്ങളിലുള്ള പാര്‍ക്കിങ് സൈനുകള്‍ വഴി തിരിച്ചറിയാം. ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അജ്മാന് മുന്‍സിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.