പുനലൂർ : ഇന്നലെ അർധരാത്രിയിൽ കുളക്കടയിൽ ഉണ്ടായ വാഹനാപകടത്തിൽ തൊളിക്കോട് സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവർ മരണപ്പെട്ടു. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് പോയ ഓൾട്ടോയും ആണ് കൂട്ടിയിടിച്ചത്. ഇന്നോവയിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
