കൊല്ലം : റെഡ് ക്രോസ് കൊല്ലം ജില്ലാ ചെയർമാനായി ഡോ. മാത്യു ജോണിനെയും സെക്രട്ടറിയായി എസ്. അജയകുമാറിനെയും(ബാലു ) റെഡ് ക്രോസ് ഹാളിൽ ചേർന്ന ജനറൽ ബോഡി തെരഞ്ഞെടുത്തു. പ്രൊഫ. ജി മോഹൻദാസ് (വൈസ് ചെയർമാൻ ), ഡോ. കെ. ടി. തോമസ് ( വൈസ് പ്രസിഡന്റ് ), നേതാജി ബി. രാജേന്ദ്രൻ(ട്രഷറർ )
എന്നിവരാണ് മറ്റ് ഭാരവാഹികൾ.
റെഡ് ക്രോസ് സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റലേഷൻ സെറിമണിയിൽ ഭാരവാഹികളും ഇരുപതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും സത്യപ്രതിജ്ഞ ചെയ്ത ഭരണം ഏറ്റെടുത്തു.