ശാസ്താംകോട്ട : പെട്രോൾ പമ്പിലെ ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരിക്കൽ പുത്തൻപുര വടക്കതിൽ സലാഹുദ്ദീൻ (40), പേഴുവിള വീട് മൈലക്കാട് നിന്നും ശാസ്താംകോട്ട മനക്കര രാജഗിരി ബദനി മന്ദിരത്തിൽ താമസിക്കുന്ന അനീഷ് (39), മനക്കര അർഷാദ് മൻസിൽ അബ്ദുൽ വാഹിദ് ന്റെ മകൻ നിഷാദ് (34), വിളന്തറ വലിയപാടം കോട്ടക്കുഴി കിഴക്കതിൽ ഷാജി മകൻ ഷാനവാസ് (36) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉദയകുമാർ ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ രാത്രിയിൽ ഓട്ടോയിൽ ഡീസൽ അടിക്കാൻ വന്ന പ്രതികൾ ഡീസൽ അടിച്ച ശേഷം മേശപ്പുറത്തുവച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്നു. ശാസ്താംകോട്ട എസ്.ഐ അനീഷ് എ, എ.എസ്. ഐ ബിജു, എ.എസ്. ഐ രാജേഷ്, എ.എസ്. ഐ സുരേഷ് കുമാർ സി.പി.ഒ രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
