പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വായന ഒരു പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു. തളിര് സ്കോളർഷിപ്പ് 2021-2022 ജൂനിയർ വിഭാഗത്തിൽ ആദിൽ ടി (കണ്ണൂർ മുഴുപ്പിലങ്ങാട് സൗത്ത് യു.പി സ്കൂൾ-ആറാം ക്ലാസ്), ഹൃദി പി നാരായണൻ (ആലപ്പു പുന്നപ്ര ഗവ. യു.പി.എസ്- ഏഴാം ക്ലാസ്), മാർത്ത മേരി ചാക്കോ (തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ- അഞ്ചാം ക്ലാസ്)യും സീനിയർ വിഭാഗത്തിൽ സിദ്ധാർത്ഥ് കൃഷ്ണ കെ (പാലക്കാട് ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ – പത്താം ക്ലാസ്), അപർണ്ണ പി.കെ (കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ-ഒൻപതാം ക്ലാസ്), അമൽ എ.എം (ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ- പത്താം ക്ലാസ്) എന്നിവർ സ്കോളർഷിപ്പുകൾ നേടി.