കൊല്ലം : ഡോൺബോസ്കോ യൂത്ത് ഫോറം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് യോഗ ദിനം ആചരിച്ചു. നിരവധി അന്താരാഷ്ട്ര വേദികളിൽ യോഗ പരിശീലനം നൽകിയിട്ടുള്ള ശ്രീ. ബിജു ഗോപാലകൃഷ്ണ പിള്ളയാണ് ഇന്ന് കൊല്ലം ബീച്ചിൽ നടന്ന യോഗ പരിശീലനത്തിന് നേതൃത്വം നൽകിയത്.

ഫാ. ജോബി സെബാസ്റ്റ്യൻ (FCDP ഡയറക്ടർ) ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിശീലനത്തിൽ ഡോൺ ബോസ്കോ യൂത്ത് ഫോറത്തിലെ 40 ഓളം കുട്ടികൾ പങ്കാളികളായി.

ദയ.എസ് (സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ) പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.
