കാെട്ടാരക്കര : വാടക വീട്ടിൽ നിന്ന് പാെരുതി പഠിച്ച അന്യ സംസ്ഥാന താെഴിലാളിയുടെ മകന് പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കുൽദീപ് യാദവാണ് എല്ലാ വിഷങ്ങൾക്കും എ പ്ലസ് നേടിയത്. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശികളായ രാംകരൺ , സമ്പിത ദമ്പതികളുടെ മകൻ കുൽദീപ് യാദവാണ് എല്ലാവിഷയത്തിനും എ പ്ലസ് നേടിയത്. 10 വർഷമായി കൊട്ടാരക്കര നെടുവത്തൂർ ചാലുക്കാേണം തെക്കേക്കരയിൽ വാടക വീട്ടിൽ താമസിച്ചു വരുകയാണ് നാടിനും മലയാളികൾക്കും അഭിമാനമായ കാെച്ചു മിടുക്കനായ കുൽദീപ് യാദവും കുടുംബവും പതിനഞ്ചു വർഷം മുന്നേ നിർമ്മാണ ജോലിക്കായി എത്തിയ രാംകരൺ പിന്നീട് കുടുംബത്തെയും നെടുവത്തൂർ ചാലൂക്കോണത്തേക്കു കൂട്ടുകയായിരുന്നു. ഉത്തർപ്രദേശിലെ ഗാെര ഖ്പൂർ സ്വദേശിയാണ് ഇവർ. എൽ. കെ.ജി, യു. കെ. ജി ഗാെര ഖ്പൂരിലാണ് കുൽദീപ് പഠിച്ചത്. ശേഷം അച്ഛൻ രാം കരൺ ജോലിക്കായി കേരളത്തിൽ വന്നപ്പാേൾ മകനെ ഒന്നാം ക്ലാസിൽ നെടുവത്തൂർ ഡി.വി .യു.പി.എസിൽ ചേർത്തു. പിന്നീട് 8 ക്ലാസ് മുതൽ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററിസ്കൂളിലാണ് പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ മലയാളം വായിക്കാനും എഴുതാനും ശീലിച്ചു തുടങ്ങി. ഓൺലെെൻ പഠന കാലത്ത് നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ തന്നെ 9 ക്ലാസിൽ പഠിക്കുന്ന സഹാേദരി അനാമികയാണ് കുൽദീപിന്റെ പഠനത്തിനായി പ്രോത്സാഹനം നൽകിയത്. ഇന്നലെ സ്കൂളിൽ നിന്ന് വന്ന അനാമികയാണ് മാെബെെഫാേണിലൂടെ പത്താം ക്ലാസ് ജ്യേഷ്ഠന്റെ വിജയം ആദ്യം അറിഞ്ഞത്. അനാമിക ഉടൻ തന്നെ സമീപത്തെ കശുവണ്ടി ഫാക്ടറിയിൽ ജാേലി ചെയ്യുകയായിരുന്ന മാതാവ് സബിതയെ ജ്യേഷ്ഠന്റെ മിന്നുന്ന വിജയം അറിയിക്കുകയായിരുന്നു. തുടർ പഠനം കേരളത്തിൽ പ്ലസ് ടു സയൻസ് എടുത്ത് പഠിക്കാനാണ് കുൽദീപിന്റെ തീരുമാനം. പഠനത്തേക്കാൾ താല്പര്യം കളിയിൽ ആയിരുനെന്നും അവസാനകാലത്തെ പഠനമായിരുന്നു എ പ്ലസ് വിജയത്തിലേക്കെത്തിച്ചതെന്ന് കുൽദീപ് പറഞ്ഞു. സ്കൂളിലെ അധ്യാപകരുടെ പഠനത്തിലെ പ്രോൽസാഹനവും , ഉപദേശവും ആണ് വിജയത്തിന് പിന്നിൽ. കുൽദീപിന് ഏറെ പ്രയാസപ്പെട്ട വിഷയം മലയാളവും ഇഷ്ടവിഷയം ഗണിതവുമാണ്. മലയാളം എഴുതാനും വായിക്കാനും നന്നേ പാടുപെട്ടിരുന്നതായും കുൽദീപ് പറയുന്നു. ഐ പി എസ് ഉദ്യോഗസ്ഥനാകാനാണ് കുൽദീപിന്റെ ആഗ്രഹം.
