പത്തനാപുരം : ശരണ്യ മോട്ടോഴ്സ് സ്ഥാപനങ്ങളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ തലവൂര്‍ വടകോട് പുതിയ വീട്ടിൽ ആർ.ചന്ദ്രശേഖരൻ പിള്ള(81) അന്തരിച്ചു . വാളകം രാമവിലാസം എച്ച്. എസിലെ അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരൻ പിള്ള കൊട്ടാരക്കര താലൂക്ക് പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രസിഡന്റ്, തലവൂര്‍ വടകോട് 3876-നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ദീർഘകാലം തലവൂർ തൃക്കൊന്നമർകോട് ക്ഷേത്രം ദേവസ്വം പ്രസിഡന്റായിരുന്നു. ഭാര്യ: വാളകം കീഴൂട്ട് കുടുംബാംഗമായ എസ് രമണിയമ്മ (പരേതനായ മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ അനന്തിരവൾ ) മക്കൾ: സി. ഹരികുമാർ, സി. ഗോപകുമാർ, സി.മനോജ് കുമാർ. മരുമക്കൾ : ആശ ( കെ. എസ്.എഫ്.ഇ പുത്തൂർ ), മായ, ലക്ഷ്മി. സംസ്കാരം ചെവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ട് വളപ്പിൽ നടക്കും.
