ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍. 24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്.
കേരളത്തിലെ 7 ജില്ലകളിലും മിസോറമിലെ 5 ജില്ലകളിലും ഉൾപ്പടെ ആകെ 17 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി.