തൃക്കണ്ണമംഗൽ : എസ്.കെ.വി.വി.എച്ച്.എസ്.എസിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പരിസ്ഥിതി വാരാചരണം നടത്തി. സമാപന സമ്മേളനം പോലീസ് സബ് ഇൻസ്പെക്ടർ ദീപു കെ.എസ്. ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ജി.ലിനു കുമാർ അധ്യക്ഷനായിരുന്നു. യുവസാഹിത്യകാരൻ അരുൺകുമാർ അന്നൂർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മാനേജർ ജെ.ഗോപകുമാർ ഫല വൃക്ഷത്തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബിന്ദുകുമാരി ഐ.ബി, ബിജോയ്നാഥ് എൻ.എൽ, ജയേഷ് ജയപാൽ, എസ്.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
