കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ യുവാവിനെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ഉടയൻചിറ ചരുവിളയിൽ വീട്ടിൽ പ്രണവിനെ(23)യാണ് അറസ്റ്റു ചെയ്തത്. പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ആൾതാമസമില്ലാത്ത അയൽ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
