തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും. ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്എസ്എൽസി ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ http://keralaresults.nic.inhttp://sslcexam.kerala.gov.in ൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.കേരള പരീക്ഷാ ഭവന്റെ http://pareekshabhavan.kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റിൽനിന്നും മാർക്ക് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം.
