കൊട്ടാരക്കര : ജോയിന്റ് കൗൺസിൽ കൊട്ടാരക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കൊട്ടാരക്കര വില്ലേജാഫീസ് അങ്കണത്തിൽ അനശ്വര കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം “സ്മൃതി നാമ്പുകൾ” എന്നപേരിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനം ആചരിച്ചത്. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ. ഗ്രേഷ്യസ് ഉൽഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സതീഷ് കെ. ഡാനിയേൽ , മേഖല പ്രസിഡന്റ് മനോജ് പുതുശ്ശേരി, സെക്രട്ടറി സാലിഷ് രാജ്, കെ.ആർ.രാജേഷ് കുമാർ, ബി.പി. ഹരികുമാർ, ആർ.രാജേഷ്, ജോബി, രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
