കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ അധ്യയനം തുടങ്ങി.സംസ്ഥാനമെമ്പാടുമുള്ള സ്കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാർഥികൾ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതേ സമയം മറ്റു സ്കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നൽകിയാണു വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റത്.
