പത്തനാപുരം : പരീക്ഷയില്‍ തോറ്റ് പോകുമെന്ന് ഭയന്ന് ടിക്ടോക് താരമായ പ്ലസ്വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്തനാപുരം തലവൂർ ഞാറക്കാട് നന്ദനത്തിൽ സനൽകുമാർ അനിത ദമ്പതികളുടെ മകൾ സനിഗയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സനിക നടക്കാരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റുപോകുമെന്ന ഭയത്തിലായിരുന്നു. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തു. സംഭവ സമയം മാതാപിക്കൾ വീട്ടിലുണ്ടായിരുന്നില്ല.
കുന്നിക്കോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.