കൊട്ടാരക്കര: ഇ.ടി.സി കല്ലുവാതുക്കൽ എന്ന സ്ഥലത്തു വിപിൻ ഭവനിൽ ത്രേസ്സ്യമ്മ മേരി(86) എന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കയറി തടഞ്ഞു വച്ചു, വായിൽ കുത്തിപ്പിടിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയും, ബലം പ്രയോഗിച്ചു രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതി കൊട്ടാരക്കര തൃക്കണ്ണമംഗൽ സി.പി കുന്ന് ലക്ഷംവീട്ടിൽ അനിമോനെ(23) കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു, സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, സുധീർ എസ് , സഹിൽ, ശ്രീരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധ കൊട്ടാരക്കര ഗവ ഹോസ്പിറ്റലിൽ ചികിത്സായിലായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 48 മണിക്കൂറിനുള്ളിൽ കൊട്ടാരക്കര പോലീസ് തെന്മല മുതൽ പിന്തുടർന്ന് പുനലൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
