കൊട്ടാരക്കര : കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട പേരയം മുളവന കുമ്പളം ഷൈജു ഭവനിൽ ചെങ്കീരി എന്നറിയപ്പെടുന്ന ഷൈജു(28)വിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ് ചെയ്തു. ഇയാൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ ഏകദേശം പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്
കേസുകളെല്ലാം തന്നെ ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, നരഹത്യാശ്രമം, മോഷണം തുടങ്ങിയ വകുപ്പുകൾക്ക് രജിസ്റ്റർ ചെയ്തതാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്മേലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ പി എസ് ന്റെ നിർദ്ദേശാനുസരണം കുണ്ടറ ഐ എസ് എച്ഛ് ഒ മഞ്ചുലാലിൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ബാബുകുറുപ്പ് ,നവീൻ, എ എസ് ഐ സതീശൻ , സി പി ഒ മാരായ ദീപക്, അനിലാൽ, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.
