കൊട്ടാരക്കര : മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ഏഴംകുളം ,നെടുമൺ,
മലയിൽ ഹൗസിൽ സുകേഷ് ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലുള്ള സൗമ്യ ഫിനാൻസ് എന്ന സ്ഥാപനത്തിലെത്തി ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും സർജറിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് രണ്ടര പവൻ തൂക്കമുള്ള മുക്കുപണ്ടങ്ങളായ വളകൾ പണയം വച്ചു 65000 രൂപ കൈക്കലാക്കുകയായിരുന്നു. ഫിനാൻസ് സ്ഥാപത്തിന്റെ ഉടമയുടെ പരാതിയിന്മേലാണ് കേസെടുത്തു പ്രതിയെ അറസ്റ് ചെയ്തത്. കൊട്ടാരക്കര എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിശ്വനാഥൻ, ജോൺസൻ കെ, നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.
