പുനലൂർ: വഴിതർക്കത്തെ തുടർന്ന് കുടുംബത്തെ ആക്രമിച്ച പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകയം വഞ്ചിയൂർപ്ലാവിലവീട്ടിൽ രഞ്ജിത് (33) നെയാണ് അറസ്റ്റ് ചെയ്തത്. ചരുവിള പുത്തൻ വീട്ടിൽ ഷാജിമോനെയും ഭാര്യയും സഹോദരന്റെ മകനെയുമാണ് ആക്രമിച്ചത്. ഈ മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഷാജിമോന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ കൂടി വഴിവെട്ടാൻ ശ്രമിച്ചത്, ഷാജിയും കുടുംബവും തടഞ്ഞപ്പോൾ പ്രതി അവരെ ആക്രമിക്കുകയായിരുന്നു. സഹോദരന്റെ മകനെ ആക്രമിക്കകുന്നതുകണ്ട് തടയാൻ ശ്രമിച്ച ഷാജിമോനെ പ്രതി കമ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നു. പുനലൂർ ഇൻസ്പെക്ടർ ബിനുവർഗീസ് ,എസ്.ഐ ഹരീഷ്, സി.പി.ഒ അജീഷ്. ആമീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
