കൊട്ടാരക്കര : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ മേലില സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര താലൂക്കിൽ മേലില കണിയാൻ കുഴി കാരാണിയിൽ ചരുവിള പുത്തൻ വീട്ടിൽ തുളസി(60) യുടെ വീട്ടിന് മുൻവശം നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. 10 അടി ഉയരമുള്ളതും 61 ശിഖരങ്ങളോടുകൂടിയതുമായ പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി എ യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വിളവെടുക്കാൻ പാകമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതി തുളസി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീ യാണെന്നും ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗവും മറ്റും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിവന്നത് കണ്ടെടുത്തത്. കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതിന് കൂടുതൽ പണം ചിലവ് വരുന്നതിനാലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയത് തുളസി പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി.എ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷിലു.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്.റ്റി, സുനിൽ ജോസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ എക്സൈസ് ഡ്രൈവർ മുബീൻ എന്നിവർ പങ്കെടുത്തു.
