ശാസ്താംകോട്ട : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ ബാദുഷ(28), പള്ളിശ്ശേരിക്കൽ വിജീഷ് ഭവനിൽ ബിജീഷ് കൃഷ്ണൻ(29), പള്ളിശ്ശേരിക്കൽ നെടുന്തറ കോളനി ഷാനവാസ് മൻസിലിൽ ഷംനാസ്(22) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി സ്വദേശി അഫ്സലിനെയാണ് കഴിഞ്ഞ ദിവസം പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത്. അഫ്സലിന്റെ സുഹൃത്തായ അനസിനോടുള്ള മുൻ വൈരാഗ്യത്താലാണ് പ്രതികൾ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിനിടയിൽ അഫ്സലിനെ കുത്തി പരിക്കേൽപ്പിച്ചത്. ഒന്നാം പ്രതിയായ ബാദുഷ കൊലപാതക ശ്രമം ഉൾപ്പെടെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ എട്ടോളം കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതിയായ ബീജീഷ് കൃഷ്ണനും ശാസ്താംകോട്ട സ്റ്റേഷനിൽ മൂന്നു കേസുകളിൽ പ്രതിയാണ്. ശാസ്താംകോട്ട ഐ.എസ്.എച്ച് അനൂപ് എ യുടെ നിർദ്ദേശാനുസരണം എസ്.ഐ അനൂപ് K.P, എസ്.ഐ രാജൻബാബു എസ്.ഐ ഷാജഹാൻ സി.പി.ഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
