കൊട്ടാരക്കര : കൊല്ലം ജില്ലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മോഷണം നടത്തിയ കരിക്കോട് രജിതാ ഭവനിൽ വിനോജ് കുമാർ (മധു) നെ കൊല്ലം റൂറൽ എസ്. പി ബി . അശോകൻ ഐ .പി. എസ്സിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും, ഏഴുകോൺ പോലീസും ചേർന്ന് പിടികൂടി. നിരവധി കേസുകളിൽ പെട്ട് ജയിൽ വാസം കഴിഞ്ഞു മെയ് 22 നു ജ്യാമത്തിൽ ഇറങ്ങിയതിനു ശേഷമാണ് വിവിധ ഓഫീസുകളിലും, സ്ഥാപനങ്ങളിലും മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ ആയത്.
വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ മുഖത്ത് തൂവാല കെട്ടിയും തലയിൽ തൊപ്പിയും ധരിച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത് . പലയിടത്തും പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു എങ്കിലും പ്രതിയെ മനസിലാക്കാൻ സ്ഥാപന ഉടമകൾക്കും പോലീസിനും ബുദ്ധിമുട്ടായിരുന്നു.
കൊട്ടാരക്കര ഡി വൈ എസ് പി ജെ .ജേക്കബിന്റെ മേൽ നോട്ടത്തിൽ അന്വേഷണത്തിനായി എഴുകോൺ , പൂയപ്പള്ളി , കുണ്ടറ പോലീസ് സ്റ്റേഷനുകളിൽ നിന്നും സ്കോഡ് രൂപികരിച്ചു റൂറൽ പോലീസിനൊപ്പം അന്വേഷണം നടത്തി വരികയായിരുന്നു . ഇത്തരത്തിലുള്ള കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരെയും മുൻ ശിക്ഷകാരുടെയും പട്ടിക തയാറാക്കി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വിനോജ് കുമാറിലേക്കു അന്വേഷണം എത്തുന്നത് .
കൊല്ലം റൂറൽ എസ്.പി യുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിന്റെ മേൽ നോട്ടം കൊട്ടാരക്കര ഡി വൈ എസ് പി ഏറ്റെടുത്ത് ശക്തമായ പട്രോളിങ്ങും മറ്റും നടത്തിയാണ് പ്രതിയെ പിടികൂടിയത്. എഴുകോൺ എസ്. ഐ.സി ബാബുക്കുറുപ്പ്,ഷാഡോ എസ്. ഐ എസ്.ബിനോജ് അഗംങ്ങളായ എ.സി ഷാജഹാൻ, കെ. ശിവശങ്കരപിള്ള, ബി.അജയകുമാർ, ആഷിർ കോഹൂർ, കെ.കെ രാധാകൃഷ്ണപിള്ള, സി.എസ് ബിനു, എഴുകോൺ പോലീസ് സ്റ്റേഷൻ അഡീ. എസ്.ഐ രവികുമാർ,ചന്ദ്രബാബു, എസ്.സി.പി.ഒ മാരായ ദിലീപ്,അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.