2021ലെ നിയമസഭാ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എം.ബി. രാജേഷാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ പുരസ്കാരം ദിനേശ് വർമയ്ക്കു ലഭിച്ചു. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ‘ഭാഷയെ പുതുക്കുന്ന സോഷ്യൽ മീഡിയ’ എന്ന ലേഖനത്തിനാണു പുരസ്കാരം. ദൃശ്യമാധ്യമത്തിൽ സി. അനൂപിനാണു പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ‘എന്റെ മലയാളം’ എന്ന പരിപാടിയാണു തെരഞ്ഞെടുക്കപ്പെട്ടത്.
