കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ അപ്രഖ്യാപിത മാധ്യമവിലക്കിലും ചില ഡോക്ടർമാരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് കൊട്ടാരക്കരയിലെ മാധ്യമ പ്രവർത്തകർ താലൂക്കാശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളാ ജേർണലിസ്റ്റ് യൂണിയൻ്റെയും കൊട്ടാരക്കര പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്.

കൊട്ടാരക്കര പ്രസ് ക്ലബ്ബ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ച് സൂപ്രണ്ട് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ്ണ കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് വർഗ്ഗീസ് എം കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

രംഗനാഥൻ അദ്ധ്യക്ഷനായി.കോട്ടാത്തല ശ്രീകുമാർ, പി.അഭിലാഷ്, പി.ഏ.പത്മകുമാർ, വിനീഷ്, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ആശുപത്രി ആർ എം ഒ യുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാരിൽ നിന്നും വിശദീകരണം വാങ്ങി ഉചിത നടപടി സ്വീകരിക്കുമെന്ന് ആർഎം ഒ ഉറപ്പു നൽകി