തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതാത് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ മുതലായവയ്ക്ക് മാറ്റമില്ല. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കേണ്ടതാണെന്നും എന്നാൽ കുട്ടികൾക്ക് അവധിയായിരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. നാളത്തെ അവധിക്ക് പകരം21 ന് പ്രവൃത്തി ദിവസമായിരിക്കും.
