കേരളത്തിന്റെ തുറമുഖ വ്യാവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെ സംരംഭകർക്കു മുന്നിൽ അവതരിപ്പിച്ചും തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കു വെളിച്ചം പകർന്നും പ്രിസം ഓൺലൈൻ നിക്ഷേപ സംഗമം സമാപിച്ചു. മലേഷ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമായി നിരവധി സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. കേരള മാരിടൈം ബോർഡ് അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത പദ്ധതികൾക്കു നിക്ഷേപകരിൽ നിന്നു വൻ സ്വീകാര്യതയാണു ലഭിച്ചത്.
