കൊട്ടാരക്കര: പൂവറ്റൂർ ദേവി വിലാസം എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ മോനേജ്മെൻ്റ് ഏർപ്പെടുത്തിയ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും, ഹൈസ്കൂൾ ഹയർസെക്കൻ്ററി തലത്തിൽ മികച്ച വിജയികൾക്കുള്ള അവാർഡ് വിതരണവും സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള നിർവഹിച്ചു. സ്കൂൾ മാനേജർ കെ.റ്റി സതീശ് കുമാർ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മിയും, ലിറ്റിൽ കൈറ്റ് യൂണിൻ്റെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. സരസ്വതിയും നിർവഹിച്ചു. ഈ യോഗത്തിൽ സ്കൂൾ സെക്രട്ടറി കെ. ജയകുമാർ, ജനപ്രതിനിധികളായ പൂവറ്റൂർ സുരേന്ദ്രൻ, കെ. വിനോദ് കുമാർ, റ്റി. ശ്രീജ, പി.ടി.എ പ്രസിഡൻ്റ് എൻ. കൃഷ്ണകുമാർ, മുൻ മാനേജർ എൻ. ബാലകൃഷ്ണപിള്ള, ആർ. ഉദയഭാനു, എം. ആർ ചന്ദ്രചൂഡൻ, ഹെഡ്മിസ്ട്രസ് വി. മായാകുമാരി, കരയോഗം പ്രതിനിധികളായ എസ്. രാധാകൃഷ്ണൻ നായർ, എസ്. പത്മനാഭൻ നായർ തുടങ്ങിയവർ സംസാരിച്ചു.
