പൂയപ്പള്ളി: അനധികൃതമായി വിദേശ മദ്യം കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിവന്ന ഇളമാട് ചെറുവക്കൽ സാഗർ ഭവനിൽ പ്രിൻസ് (53) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്വന്തം വീട്ടുമുറ്റത്ത് നിന്ന് മദ്യവിൽപന നടത്തുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. 375 മില്ലി ലിറ്റർ കൊള്ളുന്ന 19 കുപ്പി വിദേശ മദ്യം പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി. പൂയപ്പള്ളി സബ്ഇൻസ്പെക്ടർ അഭിലാഷ്, എ.എസ്സ്.ഐ. അനിൽകുമാർ, സിപിഒ അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുമ്പും പൂയപ്പള്ളി സ്റ്റേഷനിലെ കേസിൽ പ്രതിയായിട്ടുള്ള ആളാണ്.
