- തിരുവനന്തപുരം ∙ പൊതു പണിമുടക്കിന്റെ രണ്ടാംദിനം കെഎസ്ആർടിസി ബസുകൾക്കും ജീവനക്കാർക്കും നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം. പണിമുടക്കു ദിവസം കെഎസ്ആർടിസി യാത്രാസൗകര്യം ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചതിന്റെ പിറ്റേന്നാണ് ഇത്തരത്തിലുള്ള പ്രതികരണം. സ്കൂളുകളിലും കെഎസ്ഇബി ഓഫിസിലും കടകളിലും അക്രമമുണ്ടായി.
