തിരുവനന്തപുരം∙ വർക്കലയിൽ ഒരു വീട്ടിലെ 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ തീപ്പൊരിയിൽ നിന്നാണെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. സ്വിച്ച് ബോർഡിൽ നിന്ന് കേബിൾ വഴി തീ ഹാളിലേക്കെത്തി.
അവിടെ തീ പടരാൻ തക്ക ഉപകരണങ്ങളുണ്ടായിരുന്നതിനാൽ തീ ആളിക്കത്തി.