ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ആയിരുന്നു. പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
