കൊട്ടാരക്കര : തൃക്കണ്ണമംഗൽ പുത്തൻ വിളയിൽ ശമുവേലിന്റെ വീട്ടിൽ കോഴിയെ വളർത്തുന്ന ഷെഡ്ഡിൽ ഉണ്ടായിരുന്ന പത്തോളം കോഴികളെയും ഒരു മുയലിനെയും ഇന്നലെ രാത്രി തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടാരക്കര നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവുനായ്ക്കളെ പിടികൂടി. എന്നാൽ തൃക്കണ്ണമംഗൽ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർഷങ്ങളായി വർധിച്ചുവരികയാണ്. പല വീടുകളിലെയും വളർത്തുമൃഗങ്ങളെ നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അടിയന്തരമായി നടപടി നഗരസഭയുടെ ഭാഗത്തുനിന്നു ഈ ജനങ്ങൾക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് നാട്ടുകാർ പറയുന്നു.
