അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യമാണെന്നും അവ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടാണു സർക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഡിജിറ്റൽ ധനകാര്യ മേഖലയിൽ നൂതന അവസരങ്ങൾ വരുമ്പോൾത്തന്നെ അത് ഉയർത്തുന്ന വെല്ലുവിളികളും അപകടങ്ങളും കാണേണ്ടതുണ്ട്. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട ചതിക്കുഴികൾ മുന്നിൽക്കണ്ട് കരുതലോടെ നീങ്ങാനുള്ള സന്ദേശമാണ് ഉപഭോക്തൃ അവകാശ ദിനം നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
