നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ഓപറേഷൻ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവർഷത്തിന് മുന്നോടിയായി , ജില്ലയിലെ പ്രധാന നദികളായ നെയ്യാർ, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.
