കൊട്ടാരക്കര : കൊല്ലം റൂറൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ടൗണിൽ ജോലി ചെയ്യുന്ന ട്രാഫിക് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നാളെ രാവിലെ 10 മണിക്ക് പുലമൺ ട്രാഫിക് പോയിന്റിൽ കുടിവെള്ള വിതരണം ചെയ്യുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി ഐപിഎസ് ഉദ്ഘാടനം ചെയ്യും.
