എഴുകോൺ : സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇടവട്ടം, പൊരിക്കൽ ജംഗ്ഷനിൽ വച്ച് തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ പൊരീക്കൽ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ കൊച്ച് അമൽ എന്ന് വിളിക്കുന്ന അമലിനെ(24) എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ ഐ.എസ്.എച്ച് .ഒ. ശിവപ്രകാശ്, എസ്. ഐ. അനീസ്, എ.എസ്ഐ അലക്സ്, എസ്സ്.സി.പി.ഒ. പ്രദീപ് കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
