കൊട്ടാരക്കര: കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ ശൌചാലയം വൃത്തി ഹീനമായതിനെ തുർന്ന് ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ ഉപരോധ സമരം നടത്തി. സമരം പ്രസിഡൻ്റ് കരീപ്ര സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. ആർ രാധാകൃഷ്ണൻ, ചാലുക്കോണം അജിത്ത്, രജ്ഞിത്ത്, സുജിത്ത്, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡിലെ ശൊചാലയത്തിൽ മാലിന്യങ്ങൾ സെപ്റ്റിക് ടാങ്കുകൾ പൊട്ടി പുറത്തേയ്ക്ക് ഒഴുകി യാത്രക്കാർക്കും, മറ്റും കാൽനടയാത്രക്കാർക്കും ദു:സ്സഹമായിരുന്നു. മുൻസിപ്പാലിറ്റിയിൽ നിന്നും നിരവധി തവണ ശൌചാലയം കരാറുകാരന് നോട്ടീസ് നൽകിയിരുന്നു എങ്കിലും കരാറുകാരൻ വൃത്തിയാക്കാൻ തയ്യാറായില്ല. തുടർന്ന് കളക്ടർ നേരിട്ടേത്തി സ്ഥിതിഗതികൾ ബോധ്യപ്പെട്ട് ശൌചാലയം അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി. കളക്ടറുടെ നിർദ്ദേശത്തെ പോലും അവഗണിച്ച കരാറുകാരൻ പഴയപടിതന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര തഹൽസിദാറിൻ്റെ നിർദ്ദേശ പ്രകാരം ജീവനക്കാർ എത്തി ശൌചാലയം പൂട്ടുകയായിരുന്നു. ദീർഘദൂര സർവ്വീസുകൾ നിരവധിയുള്ള കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ പ്രാഥമിക കൃത്യത്തിനുപോലും നിവൃത്തിയില്ലാതെ യാത്രക്കാർ വലയുകയായിരുന്നു. പ്രതിഷേധക്കാർ സൌചാലയത്തിന് മുന്നിലും റീത്തു സമർപ്പിച്ചു.
