കടയ്ക്കൽ : ഇളമ്പഴന്നൂർ പേരമുക്ക് നെടുംന്താനത്ത് വീട്ടിൽ ജോൺ(53) എന്നയാളെ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയ അയൽവാസിയായ ഇളമ്പഴന്നൂർ പേരമുക്ക് പേരത്ത് ചരുവിള വീട്ടിൽ ബാബു(63) എന്നയാളെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊലചെയ്യപ്പെട്ട ജോണിന്റെ ഭാര്യയോട് പ്രതി മോശമായി പെരുമാറിയതിനെ സംബന്ധിച്ച് പരാതിക്കാരി വനിതാ സെല്ലിലും മറ്റും പരാതി കൊടുത്തതിലുള്ള വിരോധത്താൽ നിന്റെ ഭർത്താവിനെ കൊന്നിട്ടായാലും നിന്നെ ഞാൻ സ്വന്തമാക്കുമെന്നും മറ്റും പറഞ്ഞു മരണപ്പെട്ട ജോണിന്റെ വീട്ടുമുറ്റത്തെത്തി ബഹളമുണ്ടാക്കി കത്തി കൊണ്ട് ജോണിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കടയ്ക്കൽ SHO രാജേഷ്, SI അജുകുമാർ, GASI മാരായ ഉണ്ണികൃഷ്ണൻ, ബിനിൽ, ഹരികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
