കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ഇന്ന് സ്ത്രീകൾക്ക് പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആർഎൽ അറിയിച്ചു.
പെൺകുട്ടികൾക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ ക്ലിക്ക് ചെയ്ത് കെഎംആർഎല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. മാർച്ച് എട്ടിന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.