2018ൽ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തിന്റെ ഫലമായി വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് സംസ്ഥാന സഹകരണ വകുപ്പ് കെയർ കേരള കോ ഓപ്പറേറ്റീവ് അലയൻസ് ടു റീ ബിൽഡ് കേരള എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്. 2000 വീടുകൾ നിർമ്മിച്ചു നൽകാനായിരുന്നു പദ്ധതിയെങ്കിലും അർഹരായ 2091 കുടുംബങ്ങൾക്ക് വീടുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിർമ്മാണം മുഴുവൻ പൂർത്തിയാക്കി 2073 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ബാക്കിയുള്ള 18 വീടുകൾ കൈമാറാൻ സജ്ജമായി കഴിഞ്ഞു.
