ചേക്കോട്: ബാഹിസ് അക്കാദമിക്ക് കീഴിൽ ആരംഭിക്കുന്ന റോബോട്ടിക് സയൻസ് കോഴ്സിൻ്റെ ലോഞ്ചിംഗ് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. വളർന്നു വരുന്ന ശാസ്ത്ര വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക പരിജ്ഞാനം അനിവാര്യമാണെന്നും ബാഹിസ് അക്കാദമി ഈ രംഗത്ത് ചെയ്യുന്ന ചുവടുകൾ പ്രശംസനീയമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മുഹമ്മദ് ഫസൽ വാവനൂരിൻ്റെ അദ്ധ്യക്ഷതയിൽ സി പി ശഫീഖ് ബുഖാരി കാന്തപുരം ഉദ്ഘാടനം ചെയ്തു. ആർട്ടിലൈഫ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ എം.എസ് രജനീശ് കീനോട്ട് അവതരപ്പിച്ചു. അസീസ് ഫൈസി കൂടല്ലൂർ, ജലീൽ അഹ്സനി ആലൂർ, രാജേഷ് പെരുമ്പടപ്പ്,ശറഫുദ്ദീൻ ബുഖാരി, ഇർശാദ് അലി ബുഖാരി സംസാരിച്ചു.മുഹമ്മദ് അമാൻ വി സ്വാഗതവും ബാസിത് കക്കാട്ടിരി നന്ദിയും പറഞ്ഞു.
