ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ (ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷൻ – എഒഠഇ) ലഭ്യമാക്കാനായി ദേശീയതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ജലജീവൻ മിഷൻ പദ്ധതി മുന്നോട്ടുപോകുന്ന പദ്ധതി കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.സംസ്ഥാനത്ത് 70,68,562 ഗ്രാമീണ വീടുകളാണ് ഉളളത്. ഇതിൽ 27,48,832 വീടുകൾക്ക് ഗാർഹിക കുടിവെളള കണക്ഷനുകൾ നൽകി കഴിഞ്ഞു. ഇനി 43,19,730 വീടുകൾക്കാണ് കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനുളളത്. ഈ ദൗത്യം ഏറ്റെടുത്ത് മികച്ച രീതിയിൽ പദ്ധതി നിർവഹണം യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി മുന്നോട്ട് പോകുന്നത്.
