കൊല്ലം റൂറൽ ജില്ലയിലെ എഴുകോൺ പോലീസ് സ്റ്റേഷന്റെയും , കൊട്ടാരക്കര ആസ്ഥാനമായി ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിന്റെയും ശിലാസ്ഥാപന കർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സ്ഥലം MLA യും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ K.N ബാലഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .


മുൻ MLA Adv. P. അയിഷാ പോറ്റി അവർകളെ ആദരിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശ്രീ. K B. രവി IPS സ്വാഗതവും, അഡീ. എസ്.പി. എസ്. മധുസൂതനൻ റിപ്പോർട്ടും, MP ശ്രീ. സോമപ്രസാദ് . മുഖ്യ പ്രഭാഷണവും , കൊട്ടാരക്കര നഗരസഭാ അദ്ധ്യക്ഷൻ ശ്രീ. A . ഷാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി Adv. സുമാ ലാൽ , കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എം. ശിവപ്രസാദ്, എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് Adv. രതീഷ് കിളിത്തട്ടിൽ, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Adv പ്രശോഭ , വാർഡ് മെമ്പർ വി. സുഹർബാൻ, മുൻസിപ്പൽ കൗൺസിലർ വനജ രാജീവ്, കൊട്ടാരക്കര ഡി.വൈ.എസ്. പി. സുരേഷ് . ആർ, C- ബ്രാഞ്ച് DYSP അശോക് കുമാർ ,പോലീസ് ഓഫീസേഷ് സ് അസോസിയേഷൻ പ്രസിഡൻറ് എം.രാജേഷ്, പോലീസ് അസോസിയേഷൻ പ്രസിഡൻറ് എം. വിനോദ് എന്നിവർ സംസാരിച്ചു. എഴുകോൺ ഐ.എസ്.എച്ച്. ഒ. ശ്രീ . T. S ശിവപ്രകാശ് നന്ദിയും പറഞ്ഞു.