കൊട്ടാരക്കര : ഉക്രൈനില്‍ മെഡിക്കല്‍ പഠനത്തിനായി പോയിരുന്ന മേലില വില്ലൂര്‍ സ്വദേശി ജോബ്ലി ജോഷി സ്വദേശത്ത് തിരിച്ചെത്തി. വിദ്യാർത്ഥിയേയും കുടുംബത്തിനെയും ബിജെപി കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ: വയക്കൽ സോമൻ സന്ദര്‍ശിക്കുകയും സുരക്ഷിതനായി എത്തിയതിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബത്തിനെ സന്ദർശിച്ച കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, കര്‍കീവില്‍ അകപ്പെട്ടു പോയ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ആകുലതകൾ കേൾക്കുകയും ഒപ്പം കേന്ദ്ര മന്ത്രി വി മുരളീധരനോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയും തുടർന്ന് ജോബ്ലിയുടെ അമ്മയ്ക്ക് നേരിട്ടു സംസാരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. ജോബ്ലിയേയും കൂടെയുള്ള മറ്റു വിദ്യാർത്ഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായുള്ള വേണ്ട ഇടപെടലുകൾ നടത്താമെന്നു കേന്ദ്ര മന്ത്രി ഉറപ്പു നൽകുകയും അതിനെ തുടർന്ന് വേഗത്തിൽ കൈകൊണ്ട നടപടികളിൽ വിദ്യാർത്ഥികൾ സുരക്ഷിതമായി നാട്ടിലെത്തി.
ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ, കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ബൈജു തോട്ടശ്ശേരി, ജനറല്‍ സെക്രട്ടറി സുരേഷ് ബാബു , മുന്‍ വാര്‍ഡ്മെമ്പറും ബി ജെ പി കൊല്ലം ജില്ല കമ്മിറ്റി അംഗവുമായ വില്ലൂര്‍ സന്തോഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.